കൊച്ചി - മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ്.സി.(ജനറൽ കെമിസ്ട്രി) സ്വർണ്ണ മെഡലോടെ ഒന്നാം റാങ്ക് നേടിയ കെ.ഡി. അന്നപൂർണ്ണയെ ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.ഷൈജു, എറണാകുളം ( സൗത്ത് )മണ്ഡലം പ്രസിഡൻ്റ് അജിത്ത് ആനന്ദൻ എന്നിവർ ഷാൾ അണിയിച്ച് അനുമോദിച്ചു.നഗരസഭ കൗൺസിലർ ടി പത്മകുമാരി, ശശി കുമാരമേനോൻ, മുരളി കുമ്പളം എന്നിവർ സന്നിഹിതരായിരുന്നു.കൊച്ചി നഗരസഭയിലെ ബിജെപി കക്ഷി നേതാവ് സുധ ദിലീപ്, മുതിർന്ന ബിജെപി നേതാവ് ദിലീപ് എന്നിവരുടെ മകളാണ് അന്നപൂർണ്ണ.
Photo caption : BSc ജനറൽ കെമിസ്ട്രിയിൽ ഒന്നാം റാങ്കോട് കൂടി സ്വർണ്ണ മെഡൽ നേടിയ കുമാരി അന്നപൂർണ്ണയെ , BJP ജില്ലാ പ്രസിഡൻ്റ് Adv ഷൈജു, എറണാകുളം സൗത്ത് മണ്ഡലം പ്രസിഡൻ്റ് ശ്രീ അജിത്ത് എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു. ......
കൊച്ചി സിറ്റി DANSAF ടീമിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ DANSAF ടീം സബ്. ഇൻസ്പെക്ടർ വിനോജിൻ്റെ നേതൃത്വത്തിലുള്ള സംഘം 30.01.2025 തീയതി വൈകി 4.00 മണിയോട് കൂടി പള്ളുരുത്തി വെളി ഭാഗത്ത് വടക്കുമുറിയിൽ കൈപ്പട വീട്ടിൽ ചന്ദ്രൻ കൈപ്പട എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടക്കയ്ക്ക് താമസിക്കുന്ന അലി ഷമ്മി, ഹൗസ് നമ്പർ 14/1749, ആ ർ.കെ.പിള്ള റോഡ്, തോപ്പുപടി എന്നയാളുടെ വീട് പരിശോധിച്ചതിൽ മൂന്നാംമത്തെ മകനായ ബാദുഷ എന്നയാളുടെ കിടപ്പ് മുറിയിൽ പരിശോധന നടത്തിപ്പോൾ കിടപ്പ് മുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് 5 സിപ്പ് ലോക്ക് കവ റുകളിലായി 108.9378 ഗ്രാം മയക്ക് മരുന്നായ MDMA സൂക്ഷിചിരിക്കുന്നതായി കാണപ്പെട്ടത്. ......
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സ്പീരിയോണ്‍ ജീവനക്കാരുടെ എണ്ണം 3000 ആയി ഉയര്‍ത്താനും 2027 ഓടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു. ആഗോള തലത്തില്‍ പ്രോഡക്ട്ട് എന്‍ജിനീയറിങ്, ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് സേവനമേഖലകളില്‍ മുന്‍പന്തിയിലുള്ള എക്സ്പീരിയോണ്‍ ടെക്നോളജീസ് പ്രതിവര്‍ഷം 30% വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നു. ......
കൊച്ചി : ശ്വാസനാള-അന്നനാള രോഗങ്ങളുടെയും ശബ്ദവൈകല്യങ്ങളുടെയും രോഗനിർണയത്തിനും ചികിത്സയ്ക്കുമായി കേരളത്തിലെ ആദ്യ സമഗ്ര എയർവേ, വോയ്സ്, ആൻഡ് സ്വാളോവിങ് അഡ്വാൻസ്ഡ് സെൻ്റർ (ആവാസ്) കൊച്ചി വിപിഎസ് ലേക്ഷോറിൽ പ്രവർത്തനം ആരംഭിച്ചു.
ശബ്ദനാളം, അന്നനാളം, എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന എല്ലാ അസുഖങ്ങളുടെയും ചികിത്സ ഒറ്റ കുടക്കീഴിൽ ലഭ്യമാകും എന്നതാണ് ആവാസിന്റെ പ്രത്യേകത. പ്രശസ്ത നടിയും ടെലിവിഷൻ അവതാരകയുമായ ജ്യുവൽ മേരി സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ......
കൊച്ചി: രാജ്യത്തിൻ്റെ തീരസംരക്ഷണം ലക്ഷ്യമിട്ട് 1977 ൽ രൂപീകൃതമായ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ നാൽപ്പത്തിയൊൻപതാമത് സ്ഥാപക ദിനം ഫെബ്രുവരി ഒന്നിന് .
1977 ൽ കോസ്റ്റ് ഗാർഡ് നിലവിൽ വന്നതുമുതൽ ഇതേവരെ ഇന്ത്യൻ സമുദ്ര പരിധിയിൽ 11,730 വിലപ്പെട്ട ജീവനുകളാണ് കോസ്റ്റ് ഗാർഡിൻ്റെ സമയോചിത ഇടപെടലുകളിലൂടെ രക്ഷപ്പെടുത്തിയത്. ഇവരിൽ ബോട്ടുകൾ, വള്ളങ്ങൾ തുടങ്ങിയ മത്സ്യയാനങ്ങളിലെ തൊഴിലാളികളും ഇന്ധനച്ചോർച്ച, തീ പിടിത്തം എന്നിവ മൂലം കുടുങ്ങിപ്പോയ കപ്പലുകളിലെ ജീവനക്കാരും ഉൾപ്പെടും. ......
കേരളത്തില്‍ നിന്നുള്ള മന് കീ ബാത്ത് ക്വിസ് സീസണ് ഫോര്‍ വിജയികള്‍ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യനുമായി ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തി. കോവില്‍മല രാജാവ് രാമന് രാജമന്നാന് മുഖ്യാതിഥിയായിരുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥികളായാണ് ശ്രീ രാമന് രാജമന്നാനും ഭാര്യ ശ്രീമതി ബിനുമോളും ദല്‍ഹിയില്‍ എത്തിയത്. ......
കൊച്ചി: ബെംഗ്ലരൂവിലെ യെലഹങ്ക വ്യോമസേനാ വിമാനത്താവളത്തിൽ ഫെബ്രുവരി 10 മുതൽ 14 വരെ നടക്കുന്ന എയ്റോ ഇന്ത്യ - 2025 പ്രദർശനം റിപ്പോർട്ട് ചെയ്യാൻ കേരളത്തിൽ നിന്നും കേരള ശബ്ദം പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി തെരഞ്ഞെടുക്കപ്പെട്ടു. മധ്യകേരളത്തിൽ നിന്നുള്ള പ്രദർശനത്തിലേക്ക് ക്ഷണം ലഭിച്ച ഏക മാധ്യമ പ്രതിനിധിയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ സൈനിക എയർ ഷോയാണ് എയ്റോ ഇന്ത്യയുടെ പതിനഞ്ചാമത് എഡിഷനാണ് ഇത്തവണത്തേത് .ലോകത്തെ വിവിധ സൈനിക ശക്തികളുടെഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളുടെ പ്രദർശനവും പ്രകടനവും എയർഷോയുടെ സവിശേഷതകളാണ്. ......
കൊച്ചി: അനധികൃതമായി താമസിച്ചിരുന്ന 27 ബംഗ്ലാദേശികൾ മുനമ്പത്ത് നിന്നും പിടിയിലായി. കഴിഞ്ഞ ഒരുവർഷത്തിലേറെയായി ഇവിടെ താമസിച്ച് ജോലി ചെയ്തിരുന്നവർ ഉൾപ്പെടെയാണ് പിടിയിലായത്. ......
കൊച്ചി: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. മുൻ മന്ത്രി കെ.ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു.......
എറണാകുളം : എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ T M മജുവിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വോഡ് സർക്കിൾ ഇൻസ്പെക്ടർ P ശ്രീരാജിൻ്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ K P പ്രമോദും പാർട്ടിയും കലൂർ ദേശത്ത് ശാസ്താ ടെമ്പിൾ റോഡിനു സമീപം സ്ഥിതി ചെയ്യുന്ന സിൽവർ നെസ്റ്റ് റസിഡൻസി എന്ന സ്ഥാപനത്തിൻ്റെ 109-ാം നമ്പർ മുറിയിൽ രാത്രി ഏകദേശം 3 മണിക്ക് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 50 ഗ്രാം MDMA കണ്ടെടുത്തതിനെ തുടർന്ന് ടി. മുറിയിൽ ഉണ്ടായിരുന്ന കൊച്ചി സ്വദേശികളായ ഇസഹാക്ക് മകൻ അഫ്രീദ്(27 വയസ്സ്),നൗഷാദ് മകൻ ഹിജാസ് (27 വയസ്സ്), കുഞ്ഞുമോൻ മകൻ അമൽ ആവോഷ്(27 വയസ്സ്), സുബൈർ മകൻ ഫിർദോസ്(26 വയസ്സ്) എന്നിവരെ അറസ്റ്റു ചെയ്തു കേസ്സാക്കി. ......